Deshabhimani

സ‍ൗദിയിൽ 4243 വാഹനം തിരിച്ചുവിളിച്ചു

Saudi Arabia Recalls vehicles

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 09:10 AM | 1 min read

റിയാദ്: ലൂസിഡ്, ഫോർഡ്, ലിങ്കൺ കമ്പനികളുടെ 4243 വാഹനം, തകരാറുകളെ തുടർന്ന് തിരിച്ചുവിളിക്കുന്നതായി സൗദി. തീപിടിത്തത്തിനും അപകടത്തിനും സാധ്യതയുള്ള തകരാറിനെ തുടർന്നാണ്‌ 2888 ലൂസിഡ് എയർ ഇലക്‌ട്രിക് കാറുകളും വിൻഡ്‌ഷീൽഡ് വൈപ്പറുകളുടെ ഘടിപ്പിക്കലിലെ തകരാറിനെ തുടർന്നാണ്‌ ഫോർഡ്, ലിങ്കൺ കമ്പനികളുടെ 1355 വാഹനങ്ങളുമാണ് തിരിച്ചുവിളിക്കുന്നത്.


​2023 മുതൽ 2026 വരെ പുറത്തിറക്കിയ ലൂസിഡ് എയർകാറുകളിലാണ് വൈദ്യുത സർക്യൂട്ടിലെ തകരാർ കണ്ടെത്തിയത്. ഇതുമൂലം ചൂട് കൂടാനും ബ്രേക്ക് ലൈറ്റുകളോ മുന്നിലെ ലൈറ്റുകളോ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. 2021 മുതൽ 2023 വരെ പുറത്തിറക്കിയ ഫോർഡ് എക-്‌സ്‌പെഡിഷൻ, സൂപ്പർ ഡ്യൂട്ടി എഫ് -250, എഫ്- 600, ലിങ്കൺ നാവിഗേറ്റർ മോഡലുകളിലാണ് വൈപ്പർ തകരാർ കണ്ടെത്തിയത്. വൈപ്പറുകൾ പ്രവർത്തിക്കാതിരിക്കാനോ വാഹനത്തിൽനിന്ന് വേർപെടാനോ തകരാർ കാരണമാകാം. ​വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന്റെ ഷാസി നമ്പർ Recalls.sa വെബ്സൈറ്റിൽ പരിശോധിക്കാം. ലൂസിഡ് കാറുകളിലെ തകരാർ സോഫ്റ്റ്‌വെയർ പുതുക്കുന്നതിലൂടെ സൗജന്യമായി പരിഹരിക്കും. ഫോർഡ്, ലിങ്കൺ വാഹനങ്ങളിലെ തകരാറുകൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home