Deshabhimani

ലേൺ ദ ഖുർആൻ ദേശീയ സംഗമം സമാപിച്ചു

Quran National Gathering

ലേൺ ദ ഖുർആൻ ദേശീയ സംഗമത്തിന്റെ സമാപന സമ്മേളനം ഷെയ്‌ഖ് സാലിഹ് ബിൻ സഅദ് അൽ സൂമാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 27, 2026, 09:52 AM | 1 min read

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 26-ാമത് ലേൺ ദ ഖുർആൻ ദേശീയ സംഗമം സമാപിച്ചു. ഹൈക്ലാസ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ബത്ഹ ദഅ്‌വ സൊസൈറ്റി എംഡി ഷെയ്‌ഖ് സാലിഹ് ബിൻ സഅദ് അൽ സൂമാൻ ഉദ്ഘാടനം ചെയ-്‌തു. അഡ്വ. അബ-്‌ദുൾ ജലീൽ അധ്യക്ഷനായി. നിച്ച് ഓഫ് ട്രൂത്ത് ഡയറക്‌ടർ എം എം അക്ബർ, ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി അബ-്‌ദു ഷുക്കൂർ സ്വലാഹി, അബ്ബാസ് ചെമ്പൻ, അബ്ദുൾ ഖയ്യും ബുസ-്‌താനി, അബ-്‌ദുർ റസാഖ് സ്വലാഹി, ജംഷിദ് ഇരിവേറ്റി, ഫർഹാൻ കാരക്കുന്ന്, ഷാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവർ സംസാരിച്ചു.


റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വികസിപ്പിച്ച ഖുർആൻ പഠനത്തിനുള്ള മൊബൈൽ ആപ്പ് എം എം അക്ബർ പ്രകാശിപ്പിച്ചു. അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷയിലെ വിജയികൾക്കും സൗദിയിൽ നടന്ന അഞ്ച്‌, ഏഴ് ക്ലാസ് പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും സമ്മാനങ്ങളും നൽകി. കുട്ടികൾക്കായി കലാപരിപാടികളും ചിത്രരചനാമത്സരങ്ങളും സംഘടിപ്പിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home