Deshabhimani

നെതന്യാഹുവിന് ഇന്ന് നിർണായകം; പരീക്ഷണഘട്ടത്തിൽ ഇസ്രയേൽ വോട്ടെടുപ്പ്

Netanyahu.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 10:43 AM | 1 min read

ടെൽ അവീവ്: ഗാസയിലെ വംശഹത്യക്ക് ശേഷം ഇസ്രയേൽ പാർലമെന്റിലേക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഗാസയിൽ പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ അധിനിവേശത്തിനും രാജ്യത്തെ കടുത്ത ഭിന്നതകൾക്കും ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് നെതന്യാഹു ഭരണത്തിനെതിരായ ജനവിധിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണി വരെ തുടരും. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ നിന്നാണ് നെതന്യാഹുവും സഖ്യകക്ഷികളും കടുത്ത വെല്ലുവിളി നേരിടുന്നത്. വോട്ടെടുപ്പിന് ശേഷം കേവലഭൂരിപക്ഷമായ 61 സീറ്റുകൾ ആർക്കും ലഭിച്ചില്ലെങ്കിൽ ഭരണം പിടിക്കാൻ ആഴ്ചകൾ നീളുന്ന കുതിരക്കച്ചവടത്തിനാവും ഇസ്രയേൽ സാക്ഷ്യം വഹിക്കുക. ഒക്ടോബർ 30ഓടെ വോട്ടെണ്ണൽ പൂർത്തിയായി നവംബർ 4ന് ഔദ്യോഗിക ഫലം പുറത്തുവരും.


ഗാസയിലെ വംശഹത്യ, അഴിമതിക്കേസുകൾ, സുരക്ഷാവീഴ്ച എന്നിവയിൽ കടുത്ത ജനരോഷം നിലനിൽക്കെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ ഉയർത്തിക്കാട്ടിയാണ് നെതന്യാഹു പ്രചാരണം നടത്തിയത്. തീവ്ര വലതുപക്ഷ കക്ഷികളുമായി ചേർന്നാണ് നെതന്യാഹു അധികാരം നിലനിർത്താൻ ശ്രമിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് പോകാനും സാധ്യതയുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home