Deshabhimani

പൊലീസിന് എന്തുമാകാമെന്ന തോന്നൽ; അതിക്രമങ്ങൾ സഭയിൽ എണ്ണിപറഞ്ഞ് പ്രതിപക്ഷ നേതാവ്

pinarayi vijayan sabha.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 11:49 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന് എന്തുമാകാമെന്ന് തോന്നൽ ഉണ്ടായിരിക്കുന്നെന്നും അത് ​ഗൗരവമായി എടുക്കേണ്ട വിഷയമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് ഭരണത്തിലെ പൊലീസ് അതിക്രമങ്ങൾ സഭയിൽ എണ്ണി പറഞ്ഞ അദ്ദേഹം, ഇത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ലെന്നും പറഞ്ഞു.


ആഭ്യന്ത്രമന്ത്രിയുടെ വാക്ക് അനുസരിച്ച് പൊലീസ് പ്രവർത്തിക്കുമെന്ന് ഉറപ്പ് വരുത്തണം. ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുക്കുമെന്ന് പറയുമ്പോഴും പൊലീസിന്റെ മനോഭാവം മാറിയില്ല. നെടുമ്പാശേരി അപകടത്തിന് പിന്നാലെ ചേരാനല്ലൂരിൽ കണ്ടതും അതാണ്. സാധാരണക്കാരന് സേനയിൽ വിശ്വാസം നഷ്ടമായി. സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയാണോ എന്നാണ് ചേരാനല്ലൂർ അപകടത്തിൽ കൊല്ലപ്പെട്ട ജയപാലകൃഷ്ണന്റെ മകൾ ചോദിക്കുന്നത്. അത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.


ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുവയസുകാരനോടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയിൽ സമ്മതിച്ചു. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സർക്കാരിനില്ലെന്നും ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home