Deshabhimani

പരിവാഹൻ വെബ്സൈറ്റ് പണിമുടക്കി; സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷ മണിക്കൂറുകളോളം തടസപ്പെട്ടു

Learners Test

ആർടിഒ ഓഫീസിൽ പതിപ്പിച്ച നോട്ടീസ്

വെബ് ഡെസ്ക്

Published on Oct 27, 2026, 01:02 PM | 1 min read

തിരുവനന്തപുരം: പരിവാഹൻ വെബ്സൈറ്റ് പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷ തടസപ്പെട്ടു. ഇതോടെ നൂറിലധികം വിദ്യാർഥികൾ വലഞ്ഞു. തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ രാവിലെ 9 മണിക്ക് ലേണേഴ്സ് പരീക്ഷ എഴുതാൻ നിരവധി വിദ്യാർഥികൾ എത്തിയിരുന്നു. പരീക്ഷ എഴുതാൻ കയറിയപ്പോഴാണ് വെബ്സൈറ്റ് പണിമുടക്കിയ വിവരം ഉദ്യോ​ഗസ്ഥർ അറിഞ്ഞത്. യാതൊരു മുന്നറിയിപ്പും കൂ‌ടാതെ സോഫ്റ്റ്‍വെയർ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. ഇതേതുടർന്ന് ആർടിഒ ഓഫീസിൽ നോട്ടീസ് പതിച്ചു.


പരിവാഹൻ സാരഥി പോർട്ടലിന്റെ മുഴുവൻ നിയന്ത്രണവും MoRTH(Ministry of Road Transport and Highways of India) കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പരിമിതമായ നിയന്ത്രണ അധികാരമെ ഉള്ളൂ. ലൈസൻസ് സംബന്ധമായി സാരഥി പോർട്ടലിൽ വരുന്ന തകരാറുകൾക്ക് ഉദ്യോ​ഗസ്ഥർ ബാധ്യസ്തരല്ലെന്നാണ് നോട്ടീസിൽ പറയുന്നത്.


18 ആർടിഒ ഓഫീസുകളും 68 സബ് ആർടിഒ ഓഫീസുകളുമായി സംസ്ഥാനത്തെ 86 ഇടത്താണ് പരീക്ഷകൾ തീരുമാനിച്ചിരുന്നത്. തിരുവനന്തപുരത്ത് 9 മണിക്ക് പരീക്ഷ തുടങ്ങിയപ്പോൾ മറ്റു ചിലയിടങ്ങളിൽ രാവിലെ 7.30 ക്ക് നിശ്ചയിച്ചിരുന്നു. ഇതിൽപ്രകാരം പരീക്ഷ എഴുതാനെത്തിയ നിരവധി പേരാണ് ഓഫീസുകളിൽ കുടുങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home