Deshabhimani

സ്‌കൂൾ കായികമേളയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴു

Worms Found.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 01:06 PM | 1 min read

കോഴിക്കോട്‌: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ വിളമ്പിയ ഭക്ഷണത്തിൽ വ്യാപകമായി പുഴുക്കളെ കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിലാണ്‌ പുഴുക്കളെ കണ്ടത്‌. വാർത്താമാധ്യമങ്ങൾ ഇതുസംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടു. കുട്ടികളുടെ രക്ഷിതാക്കൾ സംഘാടകർക്ക്‌ പരാതി നൽകി. സംഘാടകർ ഇതേക്കുറിച്ച്‌ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഫുഡ്‌ കമ്മിറ്റിക്കാരെ വിളിച്ചെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ല.


സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്‌ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്‌. മത്സരത്തിന്‌ ഇറങ്ങാനിരുന്ന കുട്ടികൾക്കാണ്‌ പുഴുവുള്ള ഭക്ഷണം നൽകിയത്‌. കുട്ടികൾ ഭക്ഷണം കഴിക്കാതെ മത്സരത്തിന്‌ ഇറങ്ങേണ്ടി വന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home