Deshabhimani

ശ്മശാനത്തിലെ കുഴിമാടങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തി; മൂന്ന് പേർ പിടിയിൽ

DEAD BODY REPRESENTATION IMAGE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 12:23 PM | 1 min read

ബംഗളൂരു: ശ്മശാനത്തിലെ കുഴിമാടങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ പുറത്തെടുത്ത് മെഡിക്കൽ കോളജുകളിലേക്ക് കടത്തിയെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗർ ശ്മശാനത്തിൽനിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.


ശ്മശാനത്തിലെ തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35), അഫ്‌സർ ജൂനിമിയ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ രാജുവും അഫ്‌സറും സ്വകാര്യ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. ശനിയാഴ്ചയാണ് മൂന്നുപേരെയും പൊലീസ് പിടികൂടിയത്.


മനുഷ്യാവശിഷ്ടങ്ങൾ കൈമാറുന്നതിന് 2,000 മുതൽ 3,000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.


ശ്മശാനത്തിലെ ചില കുഴിമാടങ്ങളിൽ മണ്ണ് ഇളകിക്കിടക്കുന്നതും അസ്ഥികളുടെ അവശിഷ്ടങ്ങൾ പുറത്തുകാണപ്പെട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.


മൃതശരീരങ്ങൾ കുഴിച്ചെടുത്ത ശേഷം കുഴിമാടങ്ങൾ വീണ്ടും മൂടിയിരുന്നതായും നാട്ടുകാർ ആരോപിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മനുഷ്യാവശിഷ്ടങ്ങൾ കടത്തിയെന്ന സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home