പിടിതരാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി

തിരുവനന്തപുരം: സ്വർണപ്രമേകിൾക്ക് നിരാശയേകി, സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കൂടി. സ്വർണം പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 13,135 രൂപയിലും പവന് 1,05,080 രൂപയിലുമാണ് വ്യാപാരം നടക്കുക. ഇന്നലെ പവന് 80 രൂപ കൂടി 1,04,680 രൂപയിലായിരുന്നു വ്യാപാരം.
കഴിഞ്ഞ പത്തു ദിവസമായി സ്വർണവില ചാഞ്ചാട്ടത്തിലാണ്. ഈ മാസം ഒരു ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 13,880 രൂപയാണ് (ഒക്ടോബർ 10). അതേസമയം, ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബർ 23ന് രേഖപ്പെടുത്തിയ 13,060 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.









0 comments