Deshabhimani

ഓർമ്മകളുടെ 'ഫ്രെംയിസ്': മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

Frames music video.jpg
വെബ് ഡെസ്ക്

Published on Oct 27, 2026, 10:42 AM | 1 min read

അകകണ്ണിൽ കാലം കോറിയിട്ട ചിത്രങ്ങളെ തേടി പിന്നോട്ട് സഞ്ചരിക്കുന്ന ഒരാളുടെ ആത്മസംഘർഷങ്ങളാണ് ഫ്രെയിംസ് മ്യൂസിക് വീഡിയോ. ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ മഹേഷ് പാറയിലാണ് സംവിധാനം ചെയ്യുന്നത്. നിജയ് ഘോഷ് നാരായണൻ്റേതാണ് കഥയും തിരക്കഥയും. മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച ഷാജു ശ്രീധർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാള സിനിമയിലെ മുൻനിര താരങ്ങളും ഫ്രെയിംസിൻ്റെ ഭാഗമാകും.


'പുലരിപ്പൂ പോലെ ചിരിച്ചും' എന്ന ഗാനത്തിലൂടെ കേരള സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ

സുജേഷ് ഹരിയുടെതാണ് ഫ്രെയിംസിൻ്റെ വരികൾ രചിച്ചത്. റെട്രോയുടേതാണ് സംഗീതം. മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുള്ള പി വി ഷൈജാൽ ആണ് ഗാനത്തിൻ്റെ എഡിറ്റിങ്. അർജുൻ രവിയാണ് ഛായാഗ്രാഹകൻ. നിതിന്‍ സൈനു മുണ്ടക്കലാണ് ആണ് വീഡിയോ നിർമിക്കുന്നത്. അടുത്ത വർഷം മേയ്യിൽ മ്യൂസിക് വീഡിയോ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home