Deshabhimani

തെഹ്‌റാനിൽ നിർണായക ചർച്ച: പ്രാദേശിക പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം തേടി സൗദി

saudi arabia flag
വെബ് ഡെസ്ക്

Published on Oct 27, 2026, 09:33 AM | 1 min read

റിയാദ്: മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാനും സൈനിക സംഘർഷം തടയാനും ചർച്ചകൾ നടത്തണമെന്ന് സൗദി അറേബ്യ. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള സൗദി സംഘം ചർച്ചകൾക്കായി ഇറാനിലെ തെഹ്‌റാനിലെത്തി. മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളായ സൗദി, പാകിസ്ഥാൻ, തുർക്കിയ എന്നിവരുടെ പ്രതിനിധികൾ ഇറാൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. മേഖലയിലെ സംഘർഷം കുറയ-്‌ക്കാനും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും നയതന്ത്രത്തിലൂടെ പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സന്ദർശനമെന്ന് മന്ത്രാലയം അറിയിച്ചു.


​ഖത്തറും പാകിസ്ഥാനും നടത്തുന്ന മാധ്യസ്ഥ്യശ്രമങ്ങൾക്ക് ചർച്ചകൾ പിന്തുണ നൽകും. പ്രതിസന്ധിയിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും സന്ദർശനത്തിന്റെയും മാധ്യസ്ഥ്യ നീക്കങ്ങളുടെയും ഫലങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും സൗദി വ്യക്തമാക്കി. പ്രതിസന്ധി അവസാനിപ്പിക്കുന്ന കരാറിലേക്ക് നീങ്ങുന്നതിനൊപ്പം മേഖലയിലും അന്താരാഷ്ട്രതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്നും വിദേശമന്ത്രാലയം പ്രസ-്‌താവനയിൽ പറഞ്ഞു.


​പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ, തുർക്കിയ ദേശീയ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കലൻ എന്നിവരും ചർച്ചകളിൽ പങ്കെടുക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ-്‌ക്യൻ, ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി എന്നിവരുമായി പ്രതിനിധികൾ കൂടിക്കാഴ-്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്‌. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ അംഗരാജ്യങ്ങൾ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സൗദി വിദേശമന്ത്രാലയത്തിലെ പൊതുനയതന്ത്ര വിഭാഗം ഉപമന്ത്രി റായിദ് ക്രിംലി അറിയിച്ചു.

Highlights:

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home