Deshabhimani

സലാല സർവീസുമായി എയർ അസ്‌താന

Salala Service

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 27, 2026, 09:46 AM | 1 min read

സലാല: കസാഖ്സ്താനിൽനിന്ന് സലാലയിലേക്ക് നേരിട്ടുള്ള ആദ്യ ചാർട്ടർ വിമാന സർവീസ് വിജയകരമായി ആരംഭിച്ചു. കസാഖ-്‌സ-്‌താനിലെ അസ-്‌താന, അൽമാട്ടി എന്നിവിടങ്ങളിൽനിന്നാണ് ഒമാനിലെ ദോഫാർ ഗവർണറേറ്റിലേക്ക് എയർ അസ്താന സർവീസുകൾ നടത്തുന്നത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച പദ്ധതി പ്രകാരം ആഴ-്‌ചയിൽ രണ്ട് സർവീസുകൾ വീതം ഈ വർഷം അവസാനം വരെ തുടരും.


​സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനം അധികൃതരും ടൂറിസം രംഗത്തെ പ്രമുഖരും ചേർന്ന് സ്വീകരിച്ചു. ഒമാൻ കസാഖ്സ്താനിൽ ബിസിനസ് കൗൺസിൽ ചെയർമാൻ ഡോ. സലിം ബിൻ അബ്‌ദുള്ള അൽ ഷൻഫരി, സലാല എയർപോർട്ട് ഡെപ്യൂട്ടി സിഇഒ സകരിയ ബിൻ യാക്കൂബ് അൽ ഹർറാസി, ദോഫാർ ടൂറിസം വിഭാഗം ഡയറക-്‌ടർ ജനറൽ തലാൽ ബിൻ ഹുമൈദ് അൽ ഖസീബി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിദേശ വിപണികളിൽനിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും സലാലയെ വർഷം മുഴുവൻ സന്ദർശിക്കാവുന്ന പ്രമുഖ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനും ഇത്തരം വിമാന സർവീസുകൾ ഏറെ സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home