വയലാർദിനം: രണസ്മരണകൾ ജ്വലിച്ചു; നാടുണർത്തി ദീപശിഖ

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ, വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത്ലറ്റുകൾക്ക് കൈമാറുന്നു
ആലപ്പുഴ: പോർനിലങ്ങളിൽനിന്നുയർന്ന രക്തനക്ഷത്രങ്ങളുടെ അമരസ്‌മരണയിൽ വയലാർദിനം. 80 വർഷംമുമ്പ് സർ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ യന്ത്രത്തോക്കുകൾക്കുനേരെ വാരിക്കുന്തങ്ങളുമേന്തി പടയണി തീർത്ത രണധീരർക്ക് നാട് രക്‌താഭിവാദ്യമർപ്പിച്ചു. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങളുടെ ആവേശം മുറ്റിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സിപിഐ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ദീപം പകർന്നു. അത്‌ലറ്റ് പ്രതാബൻ ഏറ്റുവാങ്ങി പ്രയാണമാരംഭിച്ചു.
വലിയചുടുകാടിൽ നടന്ന ചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്ക്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറി ആർ നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, ടി ജെ അഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമൻ, നേതാക്കളായ എച്ച് സലാം, എ എം ആരിഫ്, ജി ഹരിശങ്കർ, കെ ജി രാജേശ്വരി, എ മഹേന്ദ്രൻ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം എ ശിവപ്രസാദ്, സി എ അരുൺകുമാർ, പി വി സത്യനേശൻ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ, സെക്രട്ടറി ആർ സുരേഷ്, പി പി പവനൻ എന്നിവർ പങ്കെടുത്തു.









0 comments