Deshabhimani

കുവൈത്ത് ദേശീയ ദിനം: ആഘോഷത്തിന്‌ പുതുമ പകരാൻ ആശയം ക്ഷണിച്ചു

kuwaith flag
വെബ് ഡെസ്ക്

Published on Oct 27, 2026, 09:38 AM | 1 min read

കുവൈത്ത് സിറ്റി: ദേശീയദിനാഘോഷങ്ങൾക്ക് പുതുമ പകരാനും ജനപങ്കാളിത്തം വർധിപ്പിക്കാനും സ്വകാര്യ മേഖലയിലെ സംരംഭകരിൽനിന്നും തദ്ദേശീയ പദ്ധതി ഉടമകളിൽനിന്നും ആശയങ്ങളും നിർദേശങ്ങളും ക്ഷണിച്ച് കുവൈത്ത്‌. വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ സഹമന്ത്രി ഒമർ അൽ ഒമറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്. വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും കുവൈത്തിന്റെ ദേശീയ സ്വത്വവും സാംസ-്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന സർഗാത്മക ആശയങ്ങൾ പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.


​സമിതിയുടെ പ്രവർത്തനങ്ങൾ വർഷം മുഴുവൻ തുടരുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക, വിനോദസഞ്ചാര പരിപാടികൾക്ക് പ്രാധാന്യം നൽകും. തദ്ദേശീയ പ്രതിഭകൾക്കും സംരംഭകർക്കും പദ്ധതി ഉടമകൾക്കും നൂതന ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും.


ലഭിക്കുന്ന നിർദേശങ്ങളുടെ സ്വഭാവം, ലക്ഷ്യങ്ങൾ, ദേശീയ പരിപാടികൾക്ക് അനുയോജ്യമാണോ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തുക. ആഘോഷപരിപാടികൾക്ക് വൈവിധ്യവും പുതുമയും നൽകാൻ കഴിയുന്ന, പ്രായോഗികമായി നടപ്പാക്കാവുന്ന പദ്ധതികൾക്കാണ് പരിഗണന. ബന്ധപ്പെട്ട നിയന്ത്രണങ്ങളും സാങ്കേതിക നിബന്ധനകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ​താൽപര്യമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പ്രഖ്യാപനത്തോടൊപ്പം നൽകിയിട്ടുള്ള ക്യൂആർ കോഡ് വഴി ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home