ad
Deshabhimani

സൗദി അഭ്യന്തര ഹജ്ജ് തീർഥാടന രജിസ്‌ട്രേഷൻ ആരംഭിച്ചു

hajj
വെബ് ഡെസ്ക്

Published on Feb 25, 2026, 06:36 PM | 1 min read

ദമ്മാം: ഹജ്ജ് നിർവഹിക്കുന്ന സൗദി സ്വദേശികൾക്കും സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത വ്യക്തികൾക്കായിരിക്കും മുൻഗണന. 'നുസുക്' ആപ്പ് വഴിയോ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് (www.nusuk.sa) വഴിയോ റംസാൻ ആറ് മുതൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. മാർച്ച് മൂന്ന് മുതലാണ് ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകുക. ബുക്കിങ് ശവ്വാൽ മാസാവസാനം വരെ നീണ്ടുനിൽക്കും.


അപേക്ഷകർ കുറഞ്ഞത് 15 വയസ്സ് തികഞ്ഞവരായിരിക്കണം. എല്ലാ ആരോഗ്യ നിബന്ധനകളും പാലിച്ചിരിക്കണം. സൗദിയിൽ കഴിയുന്ന വിദേശികളായ താമസക്കാർക്ക്, സാധുവായ ഇഖാമ (റെസിഡൻസി പെർമിറ്റ്) ഉള്ളവരായിരിക്കണം. ഒരു വർഷം മുമ്പ് റെസിഡൻസി നൽകിയവർക്കായിരിക്കും മുൻഗണന.


നുസുക് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്ത‌ിട്ടുള്ള ലൈസൻസുള്ള കമ്പനികൾ വഴി മാത്രമായി കരാർ നടത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷകർ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അവരുടെ വിവരങ്ങൾ നൽകി യോഗ്യത ഉറപ്പ് വരുത്തണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈലിൽ പാക്കേജ് ഫീ അടക്കാനുള്ള അറിയിപ്പ് ലഭിക്കും. ഡിജിറ്റൽ പേയ്മെൻ്റ് ചാനലായ സദാദ് (SADAD) സിസ്റ്റം വഴി പേയ്മെന്റ് പൂർത്തിയാക്കുന്നതോടെ ഹജ്ജ് പെർമിറ്റ് ഇഷ്യൂ ചെയ്യും. അപേക്ഷാ പ്രക്രിയകൾ പൂർണമായും ഓൺലൈൻ വഴിയായതിനാൽ തീർഥാടകർക്ക് എളുപ്പത്തിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home