സൗദിയിൽ പണപ്പെരുപ്പം 1.9 ശതമാനം

റിയാദ്: സൗദി അറേബ്യയിൽ സെപ-്തംബറിലും പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി തുടർന്നു. ആഗസ-്തിനെ അപേക്ഷിച്ച് വിലനിലവാരത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. കഴിഞ്ഞ വർഷം സെപ-്തംബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന. സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം വീട്ടുവാടക, വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങിയ ചെലവുകളിലാണ് കൂടുതൽ വർധനയുണ്ടായത്. ഈ വിഭാഗത്തിൽ 3.6 ശതമാനം വർധന രേഖപ്പെടുത്തി. ഗതാഗത ചെലവ് 2.3 ശതമാനവും ഭക്ഷ്യവസ-്തുക്കളുടെയും പാനീയങ്ങളുടെയും വില 1.4 ശതമാനവും വർധിച്ചു.
വീടുവാടകയിൽ 3.5 ശതമാനം വർധനയുണ്ടായി. വ്യക്തിഗത പരിചരണത്തിനുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വില 3.3 ശതമാനവും വിനോദം, കായികം തുടങ്ങിയ മേഖലകളിലെ ചെലവ് 2.5 ശതമാനവും ഉയർന്നു. അവധിക്കാല യാത്രാ പാക്കേജുകളുടെ നിരക്ക് 4.5 ശതമാനം വർധിച്ചു. അതേസമയം, ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവയുടെ വിലയിൽ 0.5 ശതമാനവും വസ-്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വിലയിൽ 0.4 ശതമാനവും കുറവുണ്ടായി.
ആഗസ-്തിനെ അപേക്ഷിച്ച് സെപ-്തംബറിൽ വീടുവാടക 0.2 ശതമാനവും ഭക്ഷ്യവസ-്തുക്കളുടെ വില 0.1 ശതമാനവും ഉയർന്നു. വിദ്യാഭ്യാസ ചെലവിൽ 1.2 ശതമാനം വർധനയുണ്ടായി. എന്നാൽ, ഭക്ഷണശാലകളിലെയും താമസസേവനങ്ങളിലെയും ചെലവ് 0.5 ശതമാനവും വിനോദമേഖലയിലെ ചെലവ് 0.6 ശതമാനവും കുറഞ്ഞു. മൊത്തവില സൂചിക കഴിഞ്ഞ വർഷം സെപ-്തംബറിനെ അപേക്ഷിച്ച് 4.2 ശതമാനം ഉയർന്നു. അതേസമയം, ആഗസ-്തിനെ അപേക്ഷിച്ച് 0.2 ശതമാനം കുറഞ്ഞു.









0 comments