Deshabhimani

ബെംഗളൂരു-കോഴിക്കോട് ബസ് അപകടത്തിൽപ്പെട്ടു; 2 മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

Bus Accident
വെബ് ഡെസ്ക്

Published on Oct 16, 2026, 08:39 AM | 1 min read

ബെം​ഗളൂരു : ബെം​ഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എസി സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് മലയാളികൾ ഉൾപ്പടെ നാല് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് ബേപ്പർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇന്ന് പുലർച്ചെ ലോറിക്ക് നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ബെം​ഗളൂരുവിൽ നിന്ന് ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് പുറപ്പെട്ട കാവേരി എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൈസൂരുവിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ചവരിൽ ബസിന്റെ ഡ്രൈവറുമുണ്ടെന്നാണ് സംശയം. അപകടത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home