Deshabhimani

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി

Flight
വെബ് ഡെസ്ക്

Published on Oct 19, 2026, 09:59 PM | 1 min read

ദുബായ്: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് 24 വരെ നീട്ടിയതായി ഇത്തിഹാദ് എയർവേയ്‌സും ഫ്ലൈദുബായും. മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടി. ​അബുദാബിയിൽനിന്ന് റിയാദിലേക്കും ദമ്മാമിലേക്കുമുള്ള എല്ലാ സർവീസും ഇത്തിഹാദ് റദ്ദാക്കി. നേരത്തേ, 18 വരെയായിരുന്നു സർവീസ്‌ റദ്ദാക്കിയിരുന്നത്.


ജിദ്ദയിലേക്കും തിരിച്ചുമുള്ള നാല് സർവീസും ഇതേ കാലയളവിൽ റദ്ദാക്കിയിട്ടുണ്ട്. അബുദാബിയിൽനിന്ന് ജിദ്ദയിലേക്കുള്ള ഇവൈ 601, ഇവൈ 603 സർവീസും ജിദ്ദയിൽനിന്ന് അബുദാബിയിലേക്കുള്ള ഇവൈ 602, ഇവൈ 604 സർവീസുമാണ് റദ്ദാക്കിയത്. ​സാഹചര്യത്തിൽ മാറ്റങ്ങമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനങ്ങളുടെ സമയവിവരം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിക്കണമെന്ന് ഇത്തിഹാദ് അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുന്നതായും കമ്പനി വ്യക്തമാക്കി.


​അബഹ, ദമ്മാം, റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങളിലേക്കുള്ള സർവീസ്‌ ഫ്ലൈദുബായും 24 വരെ റദ്ദാക്കിയിട്ടുണ്ട്. നേരത്തേ, 19 വരെയായിരുന്നു നിയന്ത്രണം. യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം. ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കണമെന്നും കമ്പനി നിർദേശിച്ചു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിന്‌ പിന്നാലെയാണ് യുഎഇ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കി തുടങ്ങിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home