സാമ്പത്തിക വെല്ലുവിളി നേരിടാൻ ആഗോള ഏകോപനം ശക്തമാക്കണം: സൗദി

റിയാദ് : ആഗോള സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ അന്താരാഷ്‌ട്ര സഹകരണവും സാമ്പത്തിക നയങ്ങളിലെ ഏകോപനവും ശക്തമാക്കണമെന്ന് സൗദി അറേബ്യ. അന്താരാഷ്‌ട്ര നാണയ-സാമ്പത്തിക സമിതി (ഐഎംഎഫ്സി) ഡെപ്യൂട്ടിമാരുടെ ആറാമത് യോഗത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു. ഭൗമരാഷ-്‌ട്രീയ സാഹചര്യങ്ങളിലെ തുടർച്ചയായ മാറ്റങ്ങൾക്കിടെ ആഗോള സാമ്പത്തിക വളർച്ച നിരവധി വെല്ലുവിളികൾ നേരിടുകയാണെന്ന് ഐഎംഎഫ്സി ഡെപ്യൂട്ടി ചെയർമാൻ റിയാദ് അൽ ഖുറൈഫ് പറഞ്ഞു. പൊതുവായ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിൽ ബഹുമുഖ രാജ്യാന്തര ഏകോപനം ശക്തിപ്പെടുത്താൻ ഐഎംഎഫ്സിക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങളെ പിന്തുണയ-്‌ക്കുന്നതിലും ആഗോള സാമ്പത്തിക- ധനസ്ഥിരത ഉറപ്പാക്കുന്നതിലും അന്താരാഷ്‌ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) പങ്കും യോഗം വിലയിരുത്തി.
ഐഎംഎഫ് മാനേജിങ് ഡയറക-്‌ടറുടെ ആഗോള നയപരിപാടികളും യോഗത്തിൽ ചർച്ച ചെയ-്‌തു. ഒക-്‌ടോബർ 12 മുതൽ 18 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന 2026ലെ ഐഎംഎഫ് -ലോകബാങ്ക് വാർഷിക യോഗങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യാന്തര സാമ്പത്തിക, ധനകാര്യ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി.









0 comments