Deshabhimani

മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്; സ്വയം വാദിക്കാമെന്ന്‌ സനൽകുമാർ ശശിധരൻ

SANALKUMAR SASIDARAN
വെബ് ഡെസ്ക്

Published on Oct 07, 2026, 09:52 AM | 1 min read

കൊച്ചി : കേസ്‌ സ്വയം വാദിക്കാമെന്ന്‌ കോടതിയെ അറിയിച്ച്‌ നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിലെ പ്രതി സംവിധായകൻ സനൽകുമാർ ശശിധരൻ. മ‍ഞ്ജുവാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമാണെന്നും തനിക്ക് അഭിഭാഷകൻ വേണ്ടെന്നും സനൽകുമാർ എറണാകുളം മുൻസിഫ് കോടതി(നാല്‌)യെ ധരിപ്പിച്ചു. എതിർ കക്ഷികളുടെ വാദം കേൾക്കാൻ കേസ് 17 ലേക്ക് മാറ്റി. കേസിൽ നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നതടക്കമുള്ള സനൽകുമാറിന്റെ പോസ്റ്റുകൾ നീക്കം ചെയ്യാനായിരുന്നു ഉത്തരവ്‌.


നടിയും അഭിഭാഷകയുമായ ശാന്തി മായ ദേവി വഴിയാണ് മഞ്ജു വാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓർലൈൻ മാധ്യമങ്ങളിലുൾപ്പെടെ മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തിയ മറ്റുള്ളവരെയും ഹർജിയിൽ പ്രതി ചേർത്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home