പ്രതിഭ സൽമാബാദ് മേഖല ചെസ് ടൂർണമെന്റ് ഒമ്പതിന്

മനാമ : ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല സംഘടിപ്പിക്കുന്ന ജൂനിയർ ചെസ് ടൂർണമെന്റ് വെള്ളിയാഴ്‌ച നടക്കും. പകൽ രണ്ടിന് സൽമാനിയ ബഹ്‌റൈൻ പ്രതിഭ സെന്ററിലാണ് ചാമ്പ്യൻഷിപ്. ബഹ്‌റൈനിലെ ജൂനിയർ ചെസ് താരങ്ങൾക്കും ചെസിൽ താൽപര്യമുള്ള കുട്ടികൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം.
ബഹ്‌റൈനിലെ എല്ലാ ജൂനിയർ ചെസ് പ്രേമികളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല ചെസ് ടൂർണമെന്റ് ചെയർമാൻ സതീഷ്, കൺവീനർ ജയരാജ്, മേഖല പ്രസിഡന്റ് രഞ്ജിത് പൊൻകുന്നം,മേഖല സെക്രട്ടറി ജോഷി ഗുരുവായൂർ എന്നിവർ അറിയിച്ചു. ഫോൺ: +973 34057067.









0 comments