Deshabhimani

സലാല മദ്റസത്തുസുന്നിയ്യ വാർഷികം

Salala Madrassa

എസ്ഐസി സലാലയുടെ കീഴിലെ മദ്‌റസത്തുസുന്നിയ്യയുടെ 31–-ാം വാർഷികാഘോഷത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Oct 07, 2026, 09:55 AM | 1 min read

സലാല : എസ്ഐസി സലാലയുടെ കീഴിലെ മദ്‌റസത്തുസുന്നിയ്യയുടെ 31–-ാം വാർഷികാഘോഷത്തിന് തുടക്കം. സലാല വിമൻസ് ഹാളിൽ നടന്ന സമ്മേളനം എസ-്‌വൈഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി പി സി തങ്ങൾ ഉദ്ഘാടനം ചെയ-്‌തു. ശുഹൈബുൽ ഹൈതമി മുഖ്യപ്രഭാഷണം നടത്തി. എസ്ഐസി സലാല ചെയർമാൻ അബ്‌ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ, ഡോ. സനാതനൻ, ഫാ. സിനു ചാക്കോ, ഷംസീർ കൊല്ലം എന്നിവർ സംസാരിച്ചു.


നാസർ പെരിങ്ങത്തൂർ, ഡോ. നിഷതാർ, സജീബ് ജലാൽ, അഹ്‌മദ് സഖാഫി, സലിം കൊടുങ്ങല്ലൂർ, റസാഖ് ചാലിശേരി, എസ്ഐസി കേന്ദ്ര നേതാക്കളായ അലി എളേറ്റിൽ, റഹ്‌മത്തുള്ള, റസാഖ് സ്വിസ്‌, എസ-്‌കെഎസ-്‌എസ്എഫ് പ്രസിഡന്റ്‌ അബ-്‌ദുള്ള അൻവരി, മൊയ-്‌തീൻകുട്ടി ഫൈസി എന്നിവർ പങ്കെടുത്തു. ശുഹൈബുൽ ഹൈതമിക്ക് എസ്ഐസി സലാല ജനറൽ സെക്രട്ടറി റയീസ് ശിവപുരം ഉപഹാരം നൽകി. നവംബർ 13ന് നടക്കുന്ന സമാപന പൊതുസമ്മേളനം സമസ-്‌ത പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. ​സ്വാഗതസംഘം കൺവീനർ വി പി അബ-്‌ദുസലാം സ്വാഗതവും മദ്റസ കൺവീനർ അബ്‌ദുൾ ഫത്താഹ് നന്ദിയും പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home