ഇവ ‘പ്രെപ് ആൻഡ് പ്ലേറ്റ്’ സാലഡ് മേക്കിങ് മത്സരം

ഇവ ഒരുക്കിയ പ്രെപ് & പ്ലേറ്റ് ’ സാലഡ് മേക്കിംഗ് മത്സര പരിപാടിയിൽ നിന്നും
ജിദ്ദ : കുട്ടികളുടെ പാചക വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കാനായി ഇവ എംപവറിങ് വിമൻസ് അലയൻസ് സംഘടിപ്പിച്ച ‘പ്രെപ് ആൻഡ് പ്ലേറ്റ്’ സാലഡ് മേക്കിങ് മത്സരം ബാഗ്‌ദാദിയയിലെ ഹൈപ്പർ അൽവഫയിൽ നടന്നു. ആറുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്തു. ലാഹിസ് ഫൈസൽ, അസിൽ യസ്‌ദാൻ, ഷസ്‌മിൻ നൗഷാദ് എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനം നേടി. ബേബി ഷക്കീലയും ഷഫീദയും മത്സരം വിലയിരുത്തി.
ഇവ ചീഫ് കോ ഓർഡിനേറ്റർ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ സബീന റാഫി, ജ്യോതി ബാബുകുമാർ, ഷറീന റഷീദ്, നീമ, ലക്ഷ-്‌മിഹരി, സഫ റഷീദ് എന്നിവർ പരിപാടി ഏകോപിപിച്ചു. ജിന്നി ജോർജും അഫ്ര സബീൻ റാഫിയും അവതാരകരായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മത്സരത്തിലെ വിജയികൾക്ക് അൽ വഫ നൽകിയ സമ്മാനങ്ങൾ വിതരണം ചെയ-്‌തു.








0 comments