റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ പ്രസിഡന്റായി നൗഫൽ പാലക്കാടനെയും ജനറൽ സെക്രട്ടറിയായി നാദിർഷ റഹ-്‌മാനെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. സുലൈമാൻ ഊരകമാണ് പുതിയ ട്രഷറർ. യോഗത്തിൽ ആക-്‌ടിങ് പ്രസിഡന്റ് ജലീൽ ആലപ്പുഴ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പ്രവർത്തന റിപ്പോർട്ടും മുജീബ് ചങ്ങരംകുളം വരവുചെലവ് കണക്കും അവതരിപ്പിച്ചു. നാദിർഷ റഹ-്‌മാൻ ജേണലിസം ട്രെയ്‌നിങ് പ്രോഗ്രാം അവലോകനം ചെയ്‌തു. ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
മറ്റ് ഭാരവാഹികൾ: ജലീൽ ആലപ്പുഴ (കോ ഓർഡിനേറ്റർ), ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ (വൈസ് പ്രസിഡന്റ്), ഷമീർ കുന്നുമ്മൽ (ജോ. സെക്രട്ടറി), വി ജെ നസ്‌റുദ്ദീൻ, ഷിബു ഉസ-്‌മാൻ, മുജീബ് ചങ്ങരംകുളം, മിഷാൽ ചെറുപ്പുളശേരി, കെ എം കനകലാൽ (വകുപ്പ് കൺവീനർമാർ), അഫ്താബ് റഹ്‌മാൻ, അഷ്‌റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂർ, ഷമീർ ബാബു, അക്ബർ വേങ്ങാട്ട് (പ്രവർത്തക സമിതി).








0 comments