Deshabhimani

ആരോ​ഗ്യവകുപ്പിൽ ബിജെപി നേതാവിന് വഴിവിട്ട നിയമനം

ratheesh
വെബ് ഡെസ്ക്

Published on Oct 07, 2026, 10:07 AM | 1 min read

കോന്നി: സി-മെറ്റിൽ ബിജെപി നേതാവിന് വഴിവിട്ട നിയമനം. സി-മെറ്റിന് കീഴിലുള്ള കോന്നി നഴ്സിങ് കോളേജിൽ ബിജെപി പ്രാദേശിക നേതാവിനെ സീനിയർ സൂപ്രണ്ടായി നിയമിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ പെൻഷനേഴ്സ് സെല്ലിന്റെ കൺവീനറായ രതീഷ് ആർ. നായർക്കാണ് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയിരിക്കുന്നത്.


ആരോഗ്യവകുപ്പ് മന്ത്രിയുടെ ഒത്താശയോടെയും മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലോടെയുമാണ് ഈ നിയമനം നടന്നതെന്ന ഗുരുതര ആക്ഷേപമാണ് ഉയരുന്നത്. യോഗ്യരായ ഉദ്യോഗാർഥികളെയും ജീവനക്കാരെയും നോക്കുകുത്തിയാക്കിയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള നിയമനം നടത്തിയത്.


നേരത്തെ എൻ.ജി.ഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. കോൺഗ്രസ്–ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് നിയമനത്തിലൂടെ പുറത്തുവരുന്നത്. സ്ഥാപനങ്ങളിൽ ആർഎസ്എസ് അജണ്ടകൾ കടത്തിവിടനാനും പിൻവാതിൽ വഴി സ്വന്തക്കാരെ തിരുകിക്കയറ്റാനുമുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home