Deshabhimani

ഇൻസ്റ്റഗ്രാം വഴി ഉൽപ്പന്നം ഓർഡർ ചെയ്തു; യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടി

cyber money fraud

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 07, 2026, 10:12 AM | 1 min read

കയ്പമംഗലം : ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്ക് വഴി ഉൽപ്പന്നം ഓർഡർ ചെയ്ത യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. കയ്പമംഗലം ചളിങ്ങാട് സ്വദേശിനി മതിലകത്ത് ഷഹനയുടെ അക്കൗണ്ടിൽനിന്നാണ് 8,000 രൂപ നഷ്ടപ്പെട്ടത്.


രണ്ടാഴ്ച മുമ്പാണ് ഷഹന ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്ക് വഴി മാല ഓർഡർ ചെയ്തത്. തുടർന്ന് കൊറിയർ അയച്ചിട്ടുണ്ടെന്നും കൊറിയർ ട്രാക്ക് ചെയ്യുന്നതിനായി ഒരു ആപ് ഡൗൺലോഡ് ചെയ്ത് തുറക്കണമെന്നും ഹിന്ദി ഭാഷയിൽ സന്ദേശം ലഭിച്ചു.


സന്ദേശത്തിലെ നിർദേശപ്രകാരം ലിങ്ക് തുറന്ന് ആപ് ഡൗൺലോഡ് ചെയ്തതിന് പിന്നാലെ ഗൂഗിൾ പേ വഴി രണ്ട് രൂപ അയക്കാന്നും ആവശ്യപ്പെട്ടു. രണ്ട് രൂപ അയച്ചതിന് പിന്നാലെയാണ് അക്കൗണ്ടിൽനിന്ന് 5,000 രൂപ പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിൽനിന്നും 3,000 രൂപ കൂടി നഷ്ടപ്പെട്ടു. തട്ടിപ്പ് നടന്നതായി മനസ്സിലായതോടെ യുവതി ഉടൻ ബാങ്കിലെത്തി വിവരം അറിയിക്കുകയും അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home