വായ്പാ ബാധ്യതകൾ കൂടും, റിപ്പോ നിരക്ക് കാൽശതമാനം വര്‍ധിപ്പിച്ചു

ന്യൂഡൽഹി:റിപ്പോ നിരക്ക് കാൽ ശതമാനം വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ഇടവേളയ്ക്ക് ശേഷമാണ് നിരക്ക് വര്‍ധന പ്രഖ്യാപിപിക്കുന്നത്. വര്‍ധനവ് നിലവിൽ വരുന്നതോടെ വായ്പാ ചെലവ് ഉയരും. വ്യക്തിഗത വായ്പകളുടെയും ഇ എം ഐ തുകകളുടെയും പലിശ നിരക്കിൽ വര്‍ധന നേരിടേണ്ടി വരും. വിലക്കയറ്റവും ജീവിത ചെലവുകളുടെ അമിതഭാരവും മൂലം ജനങ്ങൾ വലയുന്ന ഘട്ടത്തിലാണ് റിപോ നിരക്കിലും വര്‍ധന.
കാൽശതമാനം നിരക്ക് ഉയര്‍ത്തിയതോടെ കേന്ദ്ര വാണിജ്യ ബാങ്കുകൾക്ക് റിസര്‍വ് ബാങ്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 5.25 ശതമാനമായിരുന്നു. പണനയ യോഗത്തിന് ശേഷം ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് വര്‍ധന പ്രഖ്യാപിച്ചത്.
ആർബിഐ. ഇതിനുമുമ്പ് റിപ്പോ നിരക്ക് വർധിപ്പിച്ചത് 2023 ഫെബ്രുവരിയിലായിരുന്നു. അന്ന് 0.25 ശതമാനം വർധിപ്പിച്ച് നിരക്ക് 6.50 ശതമാനമായി ഉയർത്തി. തൊട്ടടുത്ത വര്‍ഷം മാറ്റം ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം നാലു തവണകളായി 1.25 ശതമാനം കുറവ് വരുത്തി. ഇവയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് വര്‍ധന. ഇത് അധിക ചെലവുകളുടെ രൂപത്തിൽ ജനങ്ങളുടെ മേൽ പതിക്കും. പലിശ നിരക്ക് ഉയരുകയും വായ്പാ കാലവധി നീളുകയും ചെയ്യും.
Related News
കരകയറ്റാനാവാതെ രൂപ
ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ചയിൽ തുടരുകയാണ്. യു എസ് ഡോളറിനെതിരെ 96.43 രൂപ എന്ന നിരക്കിലാണ് തുടരുന്നത്. ഈ വര്‍ഷം മാത്രം ഇതുവരെ രൂപയുടെ മൂല്യത്തിൽ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.









0 comments