Deshabhimani

യുവതിയെ ചങ്ങലയ്ക്കിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി; ഭർത്താവും സ്ത്രീകളുമുൾപ്പെടെ 9 പേർ അറസ്റ്റിൽ

sexual assault rape
വെബ് ഡെസ്ക്

Published on Oct 07, 2026, 10:49 AM | 1 min read

സുരേന്ദ്രനഗർ: മറ്റൊരു യുവാവിനൊപ്പം താമസിച്ചതിന്റെ പേരിൽ യുവതിയെ ചങ്ങലയ്ക്കിട്ട് ക്രൂരമായി മർദിക്കുകയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം നടന്നത്. പീഡനദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കാൻ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് പൂട്ടിയിടുകയും ചങ്ങലയ്ക്കിടുകയുമായിരുന്നു. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്തുടർന്ന് പിടികൂടി മരത്തിൽ കെട്ടിയിട്ടാണ് ഉപദ്രവിച്ചത്.


ആചാരപരമായ ശുദ്ധീകരണം എന്ന വ്യാജേന നാട്ടുകാരുടെ മുന്നിൽ വെച്ച് യുവതിയെ പരിഹസിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പീഡനത്തിനിരയാക്കുകയായിരുന്നു. മറ്റുള്ളവർക്കുള്ള താക്കീത് എന്ന നിലയിലാണ് പ്രതികൾ പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.


ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെടുന്നത്. ഭയന്നുപോയ യുവതി പൊലീസിനെ സമീപിച്ചിരുന്നില്ലെന്ന് സുരേന്ദ്രനഗർ എസ്പി പ്രേംസുഖ് ദെലു പറഞ്ഞു. വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി യുവതിയെ കണ്ടെത്തുകയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം ഔദ്യോഗിക മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home