അറിഞ്ഞോ? പൊന്നിന്റെ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം : തലമുറകളെത്ര മാറി വന്നാലും സ്വർണത്തിനോടുള്ള താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. ആഭരണങ്ങളായി വാങ്ങി സൂക്ഷിക്കാൻ മാത്രമല്ല, നിക്ഷേപിക്കാനായാലും സ്വർണമാണ് ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പ്. ആഗോള മാന്ദ്യത്തോടെ തുടങ്ങിയ സ്വർണത്തിന്റെ കുതിപ്പ് ഇപ്പോഴും തുടരുകയാണ്.
ആഭരണങ്ങൾ വാങ്ങാനും സ്വർണത്തിൽ നിക്ഷേപിക്കാനും കാത്തിരുന്നവർക്ക് ഇന്ന് ആശ്വാസ ദിവസമാണ്. ഇന്ന് സ്വർണത്തിന് വീണ്ടും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയും, പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയുമാണ് ഇന്നത്തെ വില. ഒക്ടോബർ 3ന് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സ്വർണവില മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ സ്വർണവില ഗ്രാമിന് 110 രൂപ വർധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
പത്ത് ദിവസത്തെ സ്വർണവില
ഒക്ടോബർ - 7 - ₹13,710
ഒക്ടോബർ - 6 - ₹13,770
ഒക്ടോബർ - 5 - ₹13,675
ഒക്ടോബർ - 4 - ₹13,675
ഒക്ടോബർ - 3 - ₹13,675
ഒക്ടോബർ - 2 - ₹13,775
ഒക്ടോബർ - 1 - ₹13,680
സെപ്റ്റംബർ 30 - ₹13,710
സെപ്റ്റംബർ 29 - ₹13,640
സെപ്റ്റംബർ 28 - ₹13,765








0 comments