സർഗവേദി സലാല സർഗസന്ധ്യ

സലാല: സർഗവേദി സലാല ‘അക്ഷരപ്പൂക്കളം’ സർഗസന്ധ്യ സലാല മ്യൂസിക് ഹാളിൽ നടന്നു. സർഗവേദിയുടെ ലൈബ്രറിയിൽ 1000 പുസ-്‌തകങ്ങൾ തികഞ്ഞതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൺവീനർ സിനു കൃഷ-്‌ണൻ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ-്‌കാര ജേതാവ് അഖിൽ പി ധർമജൻ അതിഥിയായി. എഴുത്തനുഭവങ്ങളെക്കുറിച്ച്‌അഖിൽ സർഗവേദി അംഗങ്ങളുമായി സംവദിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ, തുംറൈത്ത് ഇന്ത്യൻ സ-്‌കൂൾ പ്രസിഡന്റ് റസൽ മുഹമ്മദ്, ഡോ. അബൂബക്കർ സിദ്ദിഖ്, മലയാളം വിഭാഗം കൺവീനർ ഷജിൽ കോട്ടായി, കേരളവിഭാഗം കൾച്ചറൽ സെക്രട്ടറി ഹരീഷ്, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ, ഐഎംഐ വൈസ് പ്രസിഡന്റ് സലീം സേട്ട്, ടിസ പ്രസിഡന്റ് ഷജീർ ഖാൻ എന്നിവർ സംസാരിച്ചു.
അഖിൽ പി ധർമജന്റെ എഴുത്തിനെയും പുസ്‌തകങ്ങളെയും കുറിച്ച് സർഗവേദി മുൻ കൺവീനർ എ പി കരുണൻ സംസാരിച്ചു. പുസ-്‌തകപ്പുരയുടെ നാൾവഴികൾ എക-്‌സിക്യൂട്ടിവ് അംഗം അനീഷ് അവതരിപ്പിച്ചു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഗോപകുമാർ, വി ആർ മനോജ്, അനൂപ് ശങ്കർ, പ്രിയ അനൂപ്, ഡോ. സന്ധ്യ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മുൻ കൺവീനർ ഡോ. നിഷ്താർ സ്വാഗതവും ട്രഷറർ ആഷിഖ് നന്ദിയും പറഞ്ഞു.










0 comments