Deshabhimani

സലാല അങ്ങാടിയൻസ് യാത്രയയപ്പ് സംഗമം

yathrayayapp
വെബ് ഡെസ്ക്

Published on Sep 09, 2026, 09:23 PM | 1 min read

സലാല : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വടകര താഴെ അങ്ങാടി സ്വദേശി അയ്യംകൊല്ലി ഉമ്മറിന്‌ സലാല അങ്ങാടിയൻസ് കൂട്ടായ്മ യാത്രയയപ്പ് നൽകി. 40 വർഷമായി പ്രവാസിയായ അദ്ദേഹം കഴിഞ്ഞ 15 വർഷമായി ജലവിതരണ വകുപ്പിൽ ജീവനക്കാരനായിരുന്നു. ​ചെയർമാൻ സയ്യിദ് ഹാരിസ് മശ്‌ഹൂർ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ മുനവ്വിർ അധ്യക്ഷനായി. എൻ വി സലീം, വി ഫൈസൽ, അസ്‌മീർ റീസ്, പി കെ മുസ്‌തഫ എന്നിവർ സംസാരിച്ചു. തുടർന്ന് മെമന്റോയും പ്രത്യേക സമ്മാനങ്ങളും കൈമാറി. ഫൈസൽ വടകരയുടെ നേതൃത്വത്തിൽ സംഗീതപരിപാടിയും നടത്തി.


yathrayayapp



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home