Deshabhimani

സലാല എസ്എൻഡിപി യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചു

salalah onam
വെബ് ഡെസ്ക്

Published on Sep 03, 2026, 10:12 AM | 1 min read

സലാല : സലാല എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സലാല ഇന്ത്യൻ സോഷ്യൽ ക്ലബിൽ വെള്ളിയാഴ-്‌ച നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. രാജേഷ് കുമാർ ത്സാ ഉദ്ഘാടനംചെയ്തു.


​യൂണിയൻ പ്രസിഡന്റ് കെ കെ രമേശ് കുമാർ അധ്യക്ഷനായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വകുപ്പ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഘവാസ് മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി രഞ്ജിത് സിങ്‌, യൂണിയൻ വൈസ് പ്രസിഡന്റ് സനീഷ്, ട്രഷറർ ജിജി മോഹൻ എന്നിവർ സംസാരിച്ചു.


​തുടർന്ന് നടന്ന ഓണസദ്യയിൽ യൂണിയൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സുനിൽ കാർത്തികേയൻ സ്വാഗതവും യൂണിയൻ ജോയിന്റ് സെക്രട്ടറി ശ്യാം മോഹൻ നന്ദിയും പറഞ്ഞു.


പരിപാടികളുടെ നടത്തിപ്പിന് രേഖ സുനിൽ രാജ്, സന്ധ്യ ഹരീഷ്, ബിജു ചന്ദ്രൻ, സതീഷ്, വിനോദ്, പ്രശോഭ്, അലിൻ, രതീഷ്, ഷാജി, ബാബിൽ, സലീഷ്, സുബിത്, മോഹനൻ, നിഷ സലീഷ്, അനിൽ, ഷാജി, ദിനേശ്, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home