ad
Deshabhimani

സലാലയിൽ ഡ്രോൺ ആക്രമണം; പ്രവാസി തൊഴിലാളിക്ക് പരിക്ക്

salalah port
വെബ് ഡെസ്ക്

Published on Mar 28, 2026, 01:27 PM | 1 min read

സലാല : ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി ഔദ്യോഗിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ തുറമുഖത്തെ ഒരു പ്രവാസി തൊഴിലാളിക്ക് നിസാര പരിക്കേറ്റു. ‌തുറമുഖത്തെ ഒരു ക്രെയിനിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.


രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് ശക്തമായ ഭാഷയിൽ അപലപിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home