സഹം സൗഹൃദ വേദി ഓണാഘോഷവും കുടുംബ സംഗമവും

സഹം : സഹം സൗഹൃദ വേദിയുടെ ഈവർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും ഒക്ടോബർ 16 ന് സഹമിൽ നടക്കും. സഹമിലെ അൽബാദി ഫാം ഹൌസിൽ നടക്കുന്ന പരിപാടി പകൽ 10ന് ആരംഭിക്കും. വിപുലമായ കലാ പരിപാടികളും ഓണക്കളികളും കായിക മത്സരങ്ങളും ഓണസദ്യയും ചേർത്താണ് പരിപാടികളെന്ന് കലാ വിഭാഗം കോർഡിനേറ്റർ ഷാരിജ നസീബ് സ്വാഗത സംഘം കൺവീനർ അനിൽ കുമാർ, സെക്രട്ടറി ഉല്ലാസ് എന്നിവർ പറഞ്ഞു.
മേളം മസ്‌കത്ത് ഒരുക്കുന്ന പഞ്ചാവാദ്യം, ഘോഷയാത്ര, മാവേലിവരവ്, തിരുവാതിര, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സംഘ ഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ഓണ കളികളും വടം വലി മത്സരംങ്ങളും അരങ്ങേറും.









0 comments