ad
Deshabhimani

റോയൽ ഒമാൻ പൊലീസ് വ്യാഴാഴ്ച വാർഷിക ദിന അവധി പ്രഖ്യാപിച്ചു

royal oman police
വെബ് ഡെസ്ക്

Published on Jan 06, 2026, 10:53 PM | 1 min read

മസ്‌കത്ത് : റോയൽ ഒമാൻ പൊലീസ് വാർഷിക ദിനത്തോടനുബന്ധിച്ച് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. വാർഷിക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഔദ്യോഗിക പ്രവൃത്തി സമയ സംവിധാനം പിന്തുടരുന്ന ആർ‌ഒ‌പികൾക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് എല്ലാ പൗരന്മാർക്കും താമസക്കാർക്കും റോയൽ ഒമാൻ പൊലീസ് മുന്നറിപ്പ് നൽകി. വിസ, എമി​ഗ്രേഷൻ, വാഹന രജിസ്‌ട്രേഷൻ, ലൈസെൻസ് രജിസ്ട്രേഷൻ മുതലായവയുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല.


പൊലീസ് സ്റ്റേഷനുകൾ അവരുടെ സാധാരണ ജോലികൾ തുടരുകയും ഏൽപ്പിച്ച എല്ലാ സേവനങ്ങളും 24 മണിക്കൂറും നൽകുകയും ചെയ്യുമെന്നും പോലിസ് കൂട്ടിച്ചേർത്തു. റോയൽ ഒമാൻ പൊലീസ് എല്ലാ വർഷവും ജനുവരി 5 ന് വാർഷിക ദിനമായി ആഘോഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home