റോയൽ ഒമാൻ പൊലീസ് ട്രാഫിക് വകുപ്പിന്റെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ; മുന്നറിയിപ്പ്

മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്റെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെപ്പറ്റി മുന്നറിയിപ്പ് നൽകി അധികൃതർ. വ്യാജന്മാർക്ക് വിവരങ്ങൾ പങ്കിടുന്നതിനെതിരെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിനെ അനുകരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിനെക്കുറിച്ചാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്.
ഔദ്യോഗിക പ്രസ്താവനയിൽ അക്കൗണ്ട് വ്യാജമാണെന്നും അനധികൃതമാണെന്നും ഡയറക്ടറേറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ആർഒപി വ്യക്തമാക്കി. അക്കൗണ്ടുമായി ഇടപഴകുകയോ അതുവഴി ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്ന് പൗരന്മാരോടും താമസക്കാരോടും പൊലീസ് അഭ്യർഥിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യണമെന്നും അധികാരികൾ ആവശ്യപ്പെട്ടു.









0 comments