മൗണ്ട് എൽബ്രസിൽ യുഎഇ പതാക ഉയർത്തി റാഷിദ് അൽ ഷംസി

ഷാർജ: യൂറോപ്പിലെ ഏറ്റവും ഉയരമുള്ള മൗണ്ട് എൽബ്രസ് കൊടുമുടിയിൽ ഇമാറാത്തി സാഹസികനായ റാഷിദ് ഗാനേം അൽ ഷംസി യു എ ഇ പതാക ഉയർത്തി. സമുദ്രനിരപ്പിൽ നിന്ന് 5,642 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതിചെയ്യുന്നത്. റഷ്യയിലെ കോക്കസ് പർവത നിരകളുടെ ഹൃദയഭാഗത്ത് മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിങ്ങനെയുള്ള ദുഷ്കരമായ യാത്രയിലൂടെയാണ് റാഷിദ് അൽ ഷംസി ഈ നേട്ടം കൈവരിച്ചത്.
കാസ്ബെക്കിൻ്റേയും എൽബ്രസിൻ്റേയും കൊടുമുടികളിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് റാഷിദ് യാത്ര ആരംഭിച്ചത്. എന്നാൽ കാസ്ബെക്കിലെ കഠിനമായ കാലാവസ്ഥ അവിടുത്തെ കയറ്റം പൂർത്തിയാക്കുന്നതിന് തടസമായി. ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരം കൂടിയ 7 കൊടുമുടികളിൽ ഒന്നായ മൗണ്ട് എൽബ്രസ് പർവ്വതാരോഹർക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കാലാവസ്ഥ ഉള്ള പ്രദേശമാണ്.
ഏഴു ഭൂഖണ്ഡങ്ങളിലുള്ള ഏഴു കൊടുമുടികൾ കയറി "seven summits" പൂർത്തിയാക്കുക എന്നത് പർവ്വതാരോഹകരുടെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. 1985 ഏപ്രിൽ 30നു റിച്ചാർഡ് ബാസ് ആണ് സെവൻ സമ്മിറ്റ് പൂർത്തിയാക്കിയ ആദ്യ വ്യക്തി.










0 comments