ad
Deshabhimani

'ശ്രേയസോടെ' ഇന്ത്യ; ഐസിസി ട്വന്റി20 റാങ്കിങിൽ വീണ്ടും ഒന്നാമത്

India

ടീം ഇന്ത്യ |Photo:BCCI

വെബ് ഡെസ്ക്

Published on Jul 27, 2026, 09:25 AM | 1 min read

ദുബായ് : സിംബാബ്‌വെക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ഐസിസി ട്വന്റി 20 റാങ്കിങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. പരമ്പര തൂത്തുവാരിയതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും ഉയർന്നത്. 16,088 പോയിന്റുകളും 268 റേറ്റിങ് പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തിയത്. ഇംഗ്ലണ്ടാണ് രണ്ടാമത്. അവർക്ക് 10,186 പോയിന്റുകളും 268 റേറ്റിങ് പോയിന്റുകളുമുണ്ട്.


ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകൾ. അയർലൻഡ്-ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. 1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ സിംബാബ്‌വെക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.


ആദ്യ ട്വന്റി20 യിൽ ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാം ട്വന്റി20 യിൽ 90 റൺസിനായിരുന്നു ജയം. മൂന്നാം മത്സരത്തിൽ 35 റൺസിനും ഇന്ത്യ വിജയിച്ചു. ഇംഗ്ലണ്ട് മണ്ണിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശി രണ്ട് വെടിക്കെട്ട് ഫിഫ്റ്റിയോടെ ഈ പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവിലേക്ക് മടങ്ങിയെത്തിയ ഇന്ത്യ പൂർണ ആത്മവിശ്വാസത്തോടെയാണ് വിജയവഴിയിൽ തിരിച്ചെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home