കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്.സ്കൂൾ കുട്ടികളടക്കം ഇരു ബസുകളിലായി ഉണ്ടായിരുന്ന നിരവധി യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം.
പരിക്കേറ്റ ആളുകളെ പ്രദേശവാസികൾ ചേർന്ന് കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോകുകയായിരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടകാരണം എന്താണെന്നത് വ്യക്തമല്ല.
അപകടത്തിൽ ഇരു ബസിന്റെയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.









0 comments