ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്താൻ വിവോ എസ് സീരീസ്: 'വിവോ S2' ഓഗസ്റ്റിൽ എത്തിയേക്കും, വിലയും സവിശേഷതകളും അറിയാം

വിവോ S2 സ്മാർട്ട്ഫോൺ | Photo: gadgets360.com
ന്യൂഡൽഹി : ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിവോയുടെ എസ് സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. സീരീസിലെ പുതിയ ഫോണായ 'വിവോ S2' ഓഗസ്റ്റ് 6ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഹാൻഡ്‌സെറ്റിന്റെ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫോണിന്റെ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങൾ എക്‌സിൽ പ്രചരിക്കുന്നുണ്ട്.
കറുപ്പ്, റോസ് ഗോൾഡ് നിറങ്ങളിലുള്ള ഫോണിന്റെ ഡമ്മി ചിത്രങ്ങളാണ് പുറത്തുവന്നത്. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ സാഫയർ ബ്ലൂ, റീഗൽ ബ്രോൺസ്, സിൽക്ക് വൈറ്റ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ എത്തു എന്നായിരുന്നു സൂചന.
ഡിസൈൻ: മാറ്റ് ഫിനിഷോടു കൂടിയ പിൻപാനലും പോളികാർബണേറ്റ് ഫ്രെയിമുമാണ് ഫോണിനുള്ളത്. പിന്നിൽ ഹൊറിസോണ്ടൽ പിൽ ഷേപ്പിലുള്ള ക്യാമറ മൊഡ്യൂളും മുൻവശത്ത് കർവ്ഡ് ഡിസ്‌പ്ലേയും സെൻട്രൽ ഹോൾ-പഞ്ച് കട്ടൗട്ടും കാണാം.
ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 1.5K AMOLED ഡിസ്‌പ്ലേ
പ്രോസസർ: മീഡിയടെക് ഡൈമൻസിറ്റി 7360 ചിപ്‌സെറ്റ്
ക്യാമറ: ഓപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം. ക്യാമറ ലൈറ്റ് റിങും ഫോണിലുണ്ട്.
സ്റ്റോറേജ്: 8GB + 128GB, 8GB + 256GB എന്നീ വേരിയന്റുകളിൽ ലഭ്യമായേക്കും.
ഇന്റേണൽ റീട്ടെയിൽ ലിസ്റ്റിങ് വിവരങ്ങൾ അനുസരിച്ച് 38,000 രൂപ മുതൽ 43,000 രൂപ വരെയായിരിക്കും ഫോണിന്റെ ഇന്ത്യയിലെ വിലയെന്നാണ് സൂചന.









0 comments