ad
Deshabhimani

ചെങ്കടലിൽ വീണ്ടും സംഘർഷം: സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം, എണ്ണവില ഉയരുന്നു

oil

Photo:Reuters

വെബ് ഡെസ്ക്

Published on Jul 27, 2026, 08:41 AM | 1 min read

സിംഗപ്പൂർ : ചെങ്കടൽ തീരത്തെ സൗദി അറേബ്യൻ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ യമനിലെ ഹൂതി പ്രക്ഷോഭകർ നടത്തിയ ആക്രമണത്തെ തുടർന്ന് ബാബ് അൽ മാൻഡെബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. പ്രമുഖ ഷിപ്പിങ് ഡാറ്റാ ഏജൻസിയായ കേപ്ലർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഞായറാഴ്ച 11 എണ്ണക്കപ്പലുകൾ മാത്രമാണ് ഈ വഴി കടന്നുപോയത്. മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സർവീസുകളും നിലവിൽ മന്ദഗതിയിലാണ്.


ജിസാൻ, യാൻബു എന്നീ നഗരങ്ങളിലെ സൗദി അരാംകോയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ശനിയാഴ്ച ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് അറിയിച്ചു. അമേരിക്ക-ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് എണ്ണ വിതരണം തടസപ്പെടുകയും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്രൂഡ് ഓയിൽ വില രണ്ടു മാസത്തെ ഉയർന്ന നിരക്കിലെത്തുകയും ചെയ്തു.


ബാബ് അൽ മാൻഡെബ് വഴി ഞായറാഴ്ച കടന്നുപോയ ഏഴ് എണ്ണക്കപ്പലുകളിൽ മൂന്നെണ്ണം ചെങ്കടലിലേക്ക് പ്രവേശിച്ചവയാണ്. ഇതിൽ രണ്ടെണ്ണം സൗദി ക്രൂഡ് ഓയിൽ ശേഖരിക്കാൻ യാൻബു പോർട്ടിലേക്ക് പോകുന്ന സൂപ്പർടാങ്കറുകളും ഒന്നാമത്തേത് റഷ്യൻ ബന്ധമുള്ള കപ്പലുമാണ്. സൗദി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് ബാരൽ ക്രൂഡ് ഓയിലുമായി ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളും ചെങ്കടൽ വഴി യാത്ര തുടരുന്നുണ്ട്.


അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രയും കടുത്ത നിയന്ത്രണങ്ങളിലാണ്. ദിവസേന പത്തിൽ താഴെ കപ്പലുകൾ മാത്രമാണ് ഈ വഴി കടന്നുപോകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home