'നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാൻ എനിക്കായില്ല'; നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി, കുറിപ്പ് കണ്ടെത്തി

മുംബെെ: മഹാരാഷ്ട്ര അഹല്യാനഗരിയിൽ നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമത്തിലെ അങ്കിത സാങ്കിളാണ് വീട്ടിൽ ആത്മഹത്യ ചെയ്തതായി കാണാനായത്. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 166 മാർക്ക് ലഭിച്ചതിനെ തുടർന്ന് മകൾ വിഷാദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ശനിയാഴ്ച വെെകുന്നേരം നാലരയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അങ്കിതയെ കണ്ടെത്തുകയായിരുന്നു. മറാത്തിയിൽ ആത്മഹത്യാ കുറിപ്പും കണ്ടെത്തി
'നിങ്ങളെനിക്ക് ഒരുപാട് സ്നേഹം തന്നു. പക്ഷെ നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാൻ എനിക്കായില്ല. എന്റെ എല്ലാ ബുദ്ധിമുട്ടുകളിലും സുഹൃത്തിനെ പോലെ നിങ്ങൾ പിന്തുണച്ചു.സഹോദരാ, നീയും എന്നെ ഒരുപാട് പിന്തുണച്ചു. അച്ഛനേക്കാളും അമ്മയേക്കാളും അധികമായി നീ എന്നെ സ്നേഹിച്ചു. നിങ്ങളാരും എന്റെ ആത്മഹത്യയിൽ ഉത്തരവാദികളല്ല'- അങ്കിത എഴുതി
നീറ്റിനായി പഠിക്കുമ്പോൾ തന്നെ നിങ്ങൾ എനിക്ക് വേണ്ടി പലതും ത്യജിച്ചു. പക്ഷെ നിങ്ങളുടെ ആഗ്രഹം എനിക്ക് സാധിച്ചുതരാനായില്ല.
'സഹോദരനോട് മാതാപിതാക്കളെ നോക്കണമെന്നും വിദ്യാർഥി പറഞ്ഞു. സഹോദരാ , അമ്മയേയും അച്ഛനേയും നന്നായി നോക്കണം, ഒരു കുറവും അവർക്ക് വരുത്തരുത്- ആത്മഹത്യ കുറിപ്പിൽ അങ്കിത പറഞ്ഞു
പൊലീസ് മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു.








0 comments