മന്ത്രി കെ എം ഷാജിയുടെ ആഡംബര വാഹന യാത്ര; ട്രാൻസ്പോർട്ട് കമീഷണർക്ക് പരാതി

തിരുവനന്തപുരം: നിയമവിരുദ്ധമായി ആഡംബര ഉപയോഗിച്ച് വിവാദത്തിലായ മന്ത്രി കെ എം ഷാജിക്കെതിരെ ട്രാൻസ്പോർട്ട് കമീഷണർക്ക് പരാതി നൽകി അഭിഭാഷകൻ അതുൽ ടോം.കെ എം ഷാജി ഉപയോഗിച്ച വാഹനമായ കെഎൽ 78, A0009 റേഞ്ച് റോവറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷനും പെർമിറ്റും ഒപ്പം രജിസ്ട്രേഷൻ വിഭാഗം( നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട്, പ്രെെവറ്റ് എന്ന പരിശോധന), ഒപ്പം സെക്ഷൻ 52 പ്രകാരം ഏതെങ്കിലും തരത്തിൽ വാഹനത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം.
കൃത്യമായ അനുമതി ഇല്ലാതെ വാഹനത്തിൽ സംസ്ഥാന ചിഹ്നം, ഔദ്യോഗിക നമ്പറായ 13), ദേശീയ കൊടുകുത്തിവെയ്ക്കുക, ബീക്കൺ ലെെറ്റുകൾ ഉപയോഗിച്ചിരുന്നോ തുടങ്ങി പദവി ചിഹ്നങ്ങൾ എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്നുള്ള നേരിട്ടുള്ള പരിശോധന നടത്തണം.ഇതിനായി 1988 മോട്ടോർവെഹിക്കിൾ ആക്ടിലെ വകുപ്പ് 52, 177, 190 , 192, 192A എന് കേസിന് അനുയോജ്യമായ കേന്ദ്ര /കേരള നിയമങ്ങളും ഉൾപ്പെടുത്തണം
വാഹനം വാടകയ്ക്കാണോ പാരിതോഷികമായാണോ സ്വീകരിച്ചത് , നിയമത്തിലെ വകുപ്പ് 66 ലംഘിച്ച് സാധുവായ പെർമിറ്റ് ഇല്ലാതെ ഒരു മൂന്നാം കക്ഷിയുടെ ഉപയോഗത്തിനായി വിട്ടുകൊടുത്തോ എന്നും പരിശോധിക്കണം. ഉണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നും അതുലിന്റെ പരാതിയിൽ പറയുന്നു. പരിശോധനാ പ്രകാരം എന്തെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടിയായ രജിട്രേഷൻ സർട്ടിഫിക്കറ്റോ വാഹനമോ പിടിച്ചെടുക്കുകയും ഭാരതീയ ന്യായ സംഹിത പ്രകാരം 2023ലെ , മേൽപ്പറഞ്ഞ വകുപ്പുകൾ പ്രകാരം, കേസ് നിലനിൽക്കുന്ന പരിധിയിലെ പൊലീസിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാകുന്നതിനായി കെെമാറുകയും ചെയ്യേണ്ടതാണെന്നും ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകിയ പരാതിയിൽ അഭിഭാഷകൻ വ്യക്തമാക്കി.









0 comments