ad
Deshabhimani

തൃശൂർ മെഡിക്കൽ കോളേജിൽ വെെദ്യുതി തടസം; അടിയന്തര ശസ്ത്രക്രിയകൾ നടക്കും

thrissur medical college
വെബ് ഡെസ്ക്

Published on Sep 25, 2026, 01:09 PM | 1 min read

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസപ്പെട്ടു. വൈദ്യുതി മുടങ്ങിയതോടെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ അടക്കം നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.


അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും.തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഒരു ദിവസം ശരാശരി 24 ശസ്ത്രക്രിയകൾ വരെയാണ് ആശുപത്രിയിൽ നടക്കുക. ഇന്നലെ രാത്രി 10 മുതലാണ് പ്രതിസന്ധിയുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home