print edition രാജീവ് വധത്തിന് കാരണം സുരക്ഷ പിൻവലിക്കൽ: രാഹുൽ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ വധത്തിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘അച്ഛന്റെ സുരക്ഷ പിൻവലിച്ചത് അദ്ദേഹം കൊല്ലപ്പെടാനാണെന്ന്’– അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാഗാന്ധിയുമായുള്ള സംഭാഷണത്തിനിടെ രാഹുൽ ആരോപിച്ചു.
സോണിയാഗാന്ധിയുടെ ഓർമകുറിപ്പുമായി ബന്ധപ്പെട്ട് മൂവരും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. 1991ൽ ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ അവസരത്തിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന രാജീവിന് എതിരെ കല്ലേറുണ്ടായെന്നും പ്രതിഷേധങ്ങളും മുദ്രാവാക്യം വിളികളും നേരിടേണ്ടി വന്നുവെന്നും സോണിയ ഓർമിച്ചു.








0 comments