Deshabhimani

print edition ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക; മണ്ഡലങ്ങളിൽ നാളെ എൽഡിഎഫ്‌ പ്രക്ഷോഭം

LDF Protest
വെബ് ഡെസ്ക്

Published on Nov 25, 2026, 01:49 AM | 1 min read

തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ വ്യാഴാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജനപ്രക്ഷോഭം. വൈകിട്ട്‌ നാലു മുതൽ ഏഴുവരെ നിയമസഭാ മണ്ഡലങ്ങളിലാണ്‌ സമരം. ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.


യുഡിഎഫ്‌ ഭരണത്തിൽ ജനജീവിതം ദുസ്സഹമായി. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും വ്യാപകമായി. റേഷൻ കടകളിലൂടെ നൽകുന്ന സ്‌പെഷൽ അരി അളവുകുറച്ചു, വിലയും കൂട്ടി. സർക്കാർ കാഴ്‌ചക്കാരായി മാറി നിൽക്കുന്നു. ആരോഗ്യ– വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും അടിസ്ഥാന സ‍ൗകര്യവികസനരംഗത്ത്‌ കുതിപ്പുണ്ടാക്കിയ കിഫ്‌ബിയെയും തകർത്തു. വൈദ്യുതിമേഖലയിൽ വമ്പൻ അഴിമതിക്കാണ്‌ കളമൊരുക്കിയത്‌. വർഷങ്ങളായി ജോലിചെയ്യുന്ന കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. കെഎഎസ്‌ അട്ടിമറിക്കാൻ നീക്കം നടക്കുന്നു. എല്ലാം സ്വകാര്യ കോർപറേറ്റുകൾക്ക്‌ തീറെഴുതാനാണ്‌ ശ്രമം. സരൾ, മാരിടൈം ബോർഡ്‌ ബില്ലുകളിലൂടെ തീരമേഖലയും തണ്ണീർത്തടങ്ങളും ആകാശവും കടലും കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കാനാണ്‌ നീക്കമെന്നും ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ayyappa Devotional Song at Perunnal.jpg

01

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
Balasangham State Conference.jpg

02

print edition ബാലസംഘം സംസ്ഥാന സമ്മേളനം
27, 28, 29ന്‌ നീലേശ്വരം പാലായിയിൽ
Cochin International Airport

03

print edition കൊച്ചി വിമാനത്താവളത്തിൽ എയർ റൈഫിളുകൾ പിടിച്ചു
sanjeev.

04

print edition കാലടി സംസ്കൃത സർവകലാശാല; അപ്പീൽ പോകുന്നതിനെ നിയമപരമായി നേരിടും: എസ്‌എഫ്‌ഐ
PARLIAMENT SPECIAL SESSION

05

print edition പാർലമെന്റ്‌ സമ്മേളനം അനിശ്‌ചിതത്വത്തിലാക്കി മോദി
deshabhimani section

Recommended

Deshabhimani
Home