print edition കൊച്ചി വിമാനത്താവളത്തിൽ എയർ റൈഫിളുകൾ പിടിച്ചു

നെടുമ്പാശേരി: ദുബായിൽനിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് എയർ റൈഫിളുകൾ പിടിച്ചെടുത്തു. 11 എയർ റൈഫിളുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇൻഡിഗോ വിമാനത്തിൽ എത്തിയ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. ഇവരെ വിട്ടയച്ചു.
വിവിധ ഭാഗങ്ങൾ വേർപെടുത്തി ലഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു എയർറൈഫിളുകൾ. ഇരുവർക്കും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇറക്കുമതി ചട്ടങ്ങൾ പാലിച്ചിരുന്നോ, നിയമപരമായ അനുമതികളുണ്ടോ തുടങ്ങിയ കാര്യങ്ങൾ കസ്റ്റംസ് പരിശോധിക്കുന്നു. എയർ റൈഫിളുകൾ ശാസ്ത്രീയപരിശോധനകൾക്ക് വിധേയമാക്കും. ദുബായ് വിമാനത്താവളത്തിലെ സുരക്ഷാവലയം ഭേദിച്ച് എങ്ങനെയാണ് ഇവ കേരളത്തിലേക്ക് എത്തിച്ചതെന്നും പരിശോധിക്കുന്നുണ്ട്. പിടിയിലായവരിൽ ഒരാൾ നേരത്തെയും സമാനമായ സംഭവത്തിൽ ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്.









0 comments