Deshabhimani

print edition കാലടി സംസ്കൃത സർവകലാശാല; അപ്പീൽ പോകുന്നതിനെ നിയമപരമായി നേരിടും: എസ്‌എഫ്‌ഐ

sanjeev.
വെബ് ഡെസ്ക്

Published on Nov 25, 2026, 01:51 AM | 1 min read

കോഴിക്കോട്‌: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർവകലാശാല വീണ്ടും അപ്പീൽ പോകുന്നതിനെ നിയമപരമായി നേരിടുമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌. വിദ്യാർഥികൾക്കെതിരെ അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായെടുത്ത 86 ദിവസത്തെ സസ്‌പെൻഷൻ തുടരണമെന്നാണ്‌ വൈസ്‌ ചാൻസലർ സിസ തോമസും സിൻഡിക്കറ്റും ആവശ്യപ്പെടുന്നത്‌. കേരളത്തിൽ എസ്‌എഫ്‌ഐയെ ഇല്ലാതാക്കാനാണ്‌ ശ്രമം. ഇതിനെതിരെ തെരുവിൽ പോരാട്ടം തുടരും.


ന്യായമായ ആവശ്യങ്ങൾക്കായി വിദ്യാർഥികൾ നടത്തിയ സമരം ആഭാസവും അപരിഷ്‌കൃതവുമാണെന്നാണ്‌ സിസ തോമസും മന്ത്രി റോജി എം ജോണും പ്രതികരിച്ചത്‌. സംഘപരിവാറിന്റെ അജൻഡയും ഇഷ്‌ടവും നടപ്പാക്കാൻ വന്ന ആളാണ്‌ സിസ തോമസ്‌. ഇതേ ജോലിയാണ്‌ മന്ത്രിയും ചെയ്യുന്നത്‌. കോടതി വിധി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയാണ്‌ 24 മണിക്കൂറിനുള്ളിൽ കോൺഗ്രസ്‌ സിൻഡിക്കറ്റിനെ ഉപയോഗിച്ച് അപ്പീൽ പോകുന്നത്‌. വിദ്യാർഥികൾക്ക്‌ ഹാജറില്ലെന്നാണ്‌ പറയുന്നത്‌. സസ്‌പെൻഷനുമുമ്പ്‌ മുഴുവൻ പേർക്കും 80 ശതമാനത്തിന്‌ മുകളിൽ ഹാജറുണ്ട്‌.


റോജി എം ജോൺ സംഘപരിവാറിന്റെ നാലാമത്തെ എംഎൽഎയായാണ്‌ പ്രവർത്തിക്കുന്നത്‌. കോൺഗ്രസുകാരും കെഎസ്‌യുക്കാരും ഭൂരിപക്ഷമുള്ള സിൻഡിക്കറ്റ്, മന്ത്രിയുടെ തീരുമാന പ്രകാരമാണ്‌ അപ്പീൽ പോകുന്നത്‌. മന്ത്രിയുടെയും വിസിയുടെയും അധഃപതനമാണിത്‌. ഇരുവരെയും കേരളം സാമൂഹ്യവിചാരണയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

01

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

02

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

03

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

04

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

05

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
Balasangham State Conference.jpg

06

print edition ബാലസംഘം സംസ്ഥാന സമ്മേളനം
27, 28, 29ന്‌ നീലേശ്വരം പാലായിയിൽ
deshabhimani section

Recommended

Deshabhimani
Home