Deshabhimani

print edition പാർലമെന്റ്‌ സമ്മേളനം അനിശ്‌ചിതത്വത്തിലാക്കി മോദി

PARLIAMENT SPECIAL SESSION
avatar
എം അഖിൽ

Published on Nov 25, 2026, 01:47 AM | 1 min read

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിന്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരക്കംപാച്ചിൽ പാർലമെന്റ്‌ സമ്മേളനങ്ങളെയും അനിശ്‌ചിതത്വത്തിലാക്കുന്നു. ശീതകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. വർഷകാല സമ്മേളനം പ്രൊറോഗ്‌ ചെയ്യാതെ (പാർലമെന്റിന്റെ ഒരു സമ്മേളനം ഒ‍ൗദ്യോഗികമായി അവസാനിപ്പിക്കുന്ന ഭരണഘടനാപരമായ നടപടി) നിലനിർത്തുകയാണ്‌.

മണ്ഡല പുനർനിർണയ ബില്ലിന്‌ ആവശ്യമായ ഭരണഘടനാ ഭേദഗതി പാസാക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷമില്ലാത്ത മോദി സർക്കാർ പ്രതിപക്ഷ കക്ഷികളുടെ വാതിലിൽ മുട്ടുകയാണ്‌. ഡിഎംകെയുടെയും എൻസിപി പവാർ പക്ഷത്തിന്റെയും പിന്തുണതേടി ബിജെപി വലിയ രാഷ്ട്രീയനീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്‌.


സങ്കുചിത രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും പാർലമെന്റിന്റെ പതിവ്‌ നടപടിക്രമങ്ങളും സമ്മേളനക്രമവും അട്ടിമറിക്കുകയാണെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. ആഗസ്‌ത്‌ 13ന്‌ അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞ വർഷകാല സമ്മേളനം 100 ദിവസം പിന്നിട്ടിട്ടും പ്രൊറോഗ്‌ ചെയ്‌തിട്ടില്ല. പാർലമെന്റ്‌ സമ്മേളനം ഇത്രയും നീണ്ടകാലം പ്രൊറോഗ്‌ ചെയ്യാതെ തുടരുന്നത്‌ ആദ്യം. 2008ൽ രേഖപ്പെടുത്തിയ 87 ദിവസമായിരുന്നു റെക്കോർഡ്‌. ശീതകാല സമ്മേളനം വിളിച്ചുചേർക്കുമോ, വർഷകാല സമ്മേളനം തുടരുമോ എന്ന

ചോദ്യം ഉയരുന്പോഴും കേന്ദ്രസർക്കാർ നിസംഗത തുടരുകയാണ്‌. പാർലമെന്റ്‌ സമ്മേളനത്തിൽ അനിശ്‌ചിതത്വം നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രധാനമന്ത്രിക്കും പാർലമെന്ററികാര്യ മന്ത്രിക്കും കത്തുനൽകിയിട്ടും മറുപടിയില്ല.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ayyappa Devotional Song at Perunnal.jpg

01

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
Balasangham State Conference.jpg

02

print edition ബാലസംഘം സംസ്ഥാന സമ്മേളനം
27, 28, 29ന്‌ നീലേശ്വരം പാലായിയിൽ
Cochin International Airport

03

print edition കൊച്ചി വിമാനത്താവളത്തിൽ എയർ റൈഫിളുകൾ പിടിച്ചു
sanjeev.

04

print edition കാലടി സംസ്കൃത സർവകലാശാല; അപ്പീൽ പോകുന്നതിനെ നിയമപരമായി നേരിടും: എസ്‌എഫ്‌ഐ
LDF Protest

05

print edition ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക; മണ്ഡലങ്ങളിൽ നാളെ എൽഡിഎഫ്‌ പ്രക്ഷോഭം
deshabhimani section

Recommended

Deshabhimani
Home