Deshabhimani

'ഒക്യുപൈ ഡൽഹി'നാടുണർത്തി സമര പ്രചാരണ ജാഥകൾ

സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടക്കുന്ന 'ഒക്യുപൈ ഡൽഹി' സമരപ്രചാരണ ജാഥ പത്തനാപുരത്ത് കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ രാജഗോപാൽ ഉദ്ഘാടനംചെയ്യുന്നു
avatar
സ്വന്തം ലേഖകൻ

Published on Nov 25, 2026, 01:35 AM | 1 min read

കൊല്ലം

സമരപ്രചാരണത്തിന്റെ ആവേശമായി നാടുണർത്തി ജാഥകൾ. ഡിസംബർ ഒന്നിനും രണ്ടിനും ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന ഒക്യുപൈ ഡൽഹി സമരത്തിന് മുന്നോടിയായാണ് സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏരിയതലത്തിൽ സമരപ്രചാരണ ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്. ​പത്തനാപുരത്ത് എസ് ബി സജീവ് ക്യാപ്റ്റനായ ജാഥ കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. അഞ്ചാലുംമൂട്ടിൽ എസ് ജയൻ ക്യാപ്റ്റനായ ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എം എച്ച് ഷാരിയർ ഉദ്ഘാടനംചെയ്തു. ​ചടയമംഗലത്ത് അഡ്വ. ടി എസ് പത്മകുമാർ ക്യാപ്റ്റനായ ജാഥ പി കെ ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. അഞ്ചലിൽ കെ ബാബുപണിക്കർ ക്യാപ്റ്റനായ ജാഥ പുനലൂർ മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ ഉദ്ഘാടനംചെയ്തു. ചവറയിൽ ജി മുരളീധരൻ ക്യാപ്റ്റനായ ജാഥ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ ഉദ്ഘാടനംചെയ്തു. ​ യാത്രയയപ്പ്‌ നൽകി കൊല്ലം കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളന വേദിയിൽ ഡൽഹി സമരത്തിന് പോകുന്ന സമരസഖാക്കൾക്ക് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home