ad
Deshabhimani

ജെൻ സി വോട്ടുകളെ പേടി; പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടി ആരുമറിയാതെ മരവിപ്പിച്ചു

Gen Z
വെബ് ഡെസ്ക്

Published on Sep 25, 2026, 12:58 PM | 2 min read

ന്യൂഡൽഹി:പുതുതലമുറ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള വാര്‍ഷിക വോട്ടര്‍പട്ടിക പുതുക്കൽ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. നിയമപരമായി എല്ലാ വര്‍ഷവും നത്തേണ്ട സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആര്‍) മുന്നു വര്‍ഷത്തോളമായി നിലച്ച സാഹചര്യമാണ്.


കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലെ വീഴ്ചകൾക്ക് എതിരായ ജെൻ സി രോഷവും വര്‍ഗ്ഗീയ വിഭാഗീയ രാഷ്ട്രീയത്തിൽ മനംമടുത്ത് അവര്‍ക്കിടയിൽ വളരുന്ന ബിജെപി ആര്‍എസ്എസ് വിരുദ്ധ മനോഭാവവും എന്നത്തെക്കാൾ ശക്തമാവുന്നു. ഈ സാഹചര്യത്തിൽ പുതുതലമുറയെ വോട്ടെടുപ്പ് പ്രക്രിയയ്ക്ക് പുറത്ത് നിര്‍ത്തുക എന്ന തന്ത്രമാണ് മരവിപ്പിക്കലിന് പിന്നിൽ.


ജനപ്രാതിനിധ്യ നിയമം (1950) സെക്ഷൻ 21 പ്രകാരം ഓരോ വര്‍ഷവും പുതിയ വോട്ടര്‍മാരെ ചേ‍ര്‍ക്കാൻ അവസരം തുറന്നു നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയാണ്. എസ് ഐ ആര്‍ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടക്കുന്നതിന്റെ മറവിലാണ് സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആര്‍) തടഞ്ഞിരിക്കുന്നത്. ജന്ദര്‍ മന്ദര്‍ പ്രക്ഷോഭത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ദയനീയ പരാജയങ്ങളും വീഴ്കളും കൂടുതലായി തുറന്നു കാട്ടപ്പെട്ടതോടെ പുതുതലമുറ രാഷ്ട്രീയമായി കൂടുൽ സക്രിയമായിരിക്കയാണ്. ഇവരുടെ വോട്ടുകൾ ഒന്നോടെ തടയുകയാണ്.


പുതിയ വോട്ടര്‍മാരെ പേടി

സഹായിക്കാൻ കമ്മീഷൻ തലവൻ


പുതുതലമുറ വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് സാധാരണയായി എല്ലാവര്‍ഷവും കൃത്യമായി ഏകദേശം മെയ് ജൂൺ മാസങ്ങളിലായി പ്രഖ്യാപിച്ച് നടപ്പാക്കുന്നതാണ് സ്പെഷ്യൽ സമ്മറി റിവിഷൻ. 2024 മുതൽ തന്നെ ഇത് നടപ്പാക്കുന്നത് തടസപ്പെടുത്തി. ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം തുറന്നു കിടക്കുന്നു എന്ന ന്യായം ഉന്നയിച്ച് അട്ടിമറിക്ക് ന്യായം ചമച്ചു. ഇത്തരത്തിൽ നേരിട്ട് സ്വന്തം വോട്ടു ചേര്‍ക്കുന്നവര്‍ അത്യപൂര്‍വമാണ്. ഫോം 6 ൽ ഉൾപ്പെടെ വരുത്തിയ സാങ്കേിതിക തടവും നിലനിൽക്കുന്നു. ഇക്കാര്യം രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെ ആവര്‍ത്തിച്ച് ചൂണ്ടികാണിച്ചിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ ജെൻസി പേടിക്ക് കുട്ടുനിന്ന് മുഖ്യ കമ്മീഷണര്‍ മൗനം പാലിച്ചു. നിയമ പ്രശ്നമാക്കി കാലതാമസം വരുത്താനും നീക്കങ്ങൾ നടത്തി.


ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള അഭിപ്രയാ വ്യത്യാസം പുറത്തു വന്നതോടെയാണ് ജെൻസി വോട്ടവകാശ വെട്ടലിന്റെ അസാധാരണ ചിത്രവും പുറത്തെത്തിയിരിക്കുന്നത്.


വ‍‍‍ര്‍ഷങ്ങൾ പിന്നിട്ടിട്ടും

കിട്ടാത്ത നിയമോപദേശം


സന്ധുവും ജോഷിയും എസ്എസ്ആര്‍ പ്രക്രിയ ഉടനടി പുനരാരംഭിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പുതിയ തലമുറയെ വോട്ടവകാശത്തിൽ കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ പ്രക്രിയയിൽ ഏറ്റവും പ്രധാനമാണ്. എസ് ഐ ആര്‍ നടപ്പാക്കുന്നു എന്നത് കൊണ്ട് മാത്രം എസ് എസ് ആര്‍ ഒഴിവാക്കാൻ ആകില്ലെന്നും 18 വയസ് തികഞ്ഞ എല്ലാവരെയും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് പട്ടികയിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് എന്നും അവര്‍ മുന്നറിയിപ്പ് നൽകി.


എന്നാൽ, ചില സംസ്ഥാനങ്ങളിൽ കൂടുതൽ വിശദമായ 'സെക്കൻഡ് ഇന്റൻസീവ് റിവിഷൻ' നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ വോട്ട് ചേര്‍ക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് അവരുടെ വോട്ടവകാശം മരവിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ സിഇസി ഗ്യാനേഷ് കുമാർ നിയമോപദേശം തേടിയിട്ടുണ്ട് എന്നറിയിച്ചാണ് എസ്എസ്ആര്‍ പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്. ഇപ്പോഴും ഇതേ നില തുടരുന്നു.


കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും

പുറത്തു നിര്‍ത്തി


2024-ലാണ് അവസാനമായി രാജ്യവ്യാപകമായി SSR നടന്നത്. 2025-ൽ ബീഹാറിൽ എസ്ഐആര്‍ ആരംഭിച്ചു. ഇത് പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതിന്റെ മറവിലാണ് പതിറ്റാണ്ടുകളായി തുടർന്നുപോന്ന വാർഷിക എൻറോൾമെന്റ് രീതി തടസ്സപ്പെടുത്തിയത്. ഉത്തര്‍, പ്രദേശ് ഗോവ സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. എസ്എസ്ആര്‍ വഴി പുതിയ വോട്ടുകൾ വരുന്നത് തടയുകയും എസ്ഐആര്‍ വഴി തങ്ങൾക്ക് എതിരാവാൻ സാധ്യയുള്ള വോട്ട് വെട്ടിമാറ്റുകയും ചെയ്യുക എന്ന തന്ത്രമാണ് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നത്. ഇതിന് ഇലക്ഷൻ കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തെ തന്നെ തകര്‍ക്കുന്ന ചെയ്യുന്ന സാഹചര്യവും സൃഷ്ടിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home